Thursday, 2 June 2016

ഉണ്ണിക്കൊരു താരാട്ട്

ഉണ്ണിക്കണ്ണനു താരാട്ട്...... അമ്മതന്‍ സ്നേഹത്തിന്‍ താരാട്ട് ......
അമ്മിഞ്ഞപ്പാലുകൊണ്ടുണ്ണിയൂട്ട്‌..., അമ്മതന്‍ പൊന്നുണ്ണീ നീയുറങ്ങ്.......

വെണ്ണ കക്കുന്നൊരു കള്ളനല്ലേ.., അമ്മയെ കണ്ടപ്പോള്‍ ഓടിയില്ലേ.....
പീലിത്തിരുമുടികണ്ടതല്ലേ..... കൈയ്യില്‍ പോന്നോടകുഴലുമില്ലേ.....

പൊന്നുണ്ണിക്കണ്ണാ  ഓടിവായോ..., അമ്മയ്ക്കൊരുമ്മ നീ നല്‍കില്ലേ....
പൊന്നുണ്ണിക്കണ്ണാ  ഓടിവായോ..., അമ്മതന്‍ മാറില്‍ നീ ചായില്ലേ......

ഉണ്ണിക്കണ്ണനു താരാട്ട്...... അമ്മതന്‍ സ്നേഹത്തിന്‍ താരാട്ട് ......
അമ്മിഞ്ഞപ്പാലുകൊണ്ടുണ്ണിയൂട്ട്‌...,      അമ്മതന്‍ പൊന്നുണ്ണീ..... നീയുറങ്ങ്.........




No comments:

Post a Comment